കുട്ടനാട് :മാവേലിക്കര പാർലമെന്റ് എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയുടെ കുട്ടനാട് മണ്ഡലപര്യടനം ഇന്ന് തുടങ്ങും. രാവിലെ 9ന് കൈനകരി ചാവറഭവനിൽ നിന്ന് ആരംഭിക്കുന്ന പര്യടനം മങ്കൊമ്പ്, എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ഓഫീസ്, കിടങ്ങറ കെ.പി,​എം.എസ് യൂണിയൻ ഓഫീസ്, കാവാലം തുടങ്ങി നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് നീലംമ്പൂരെത്തി സമാപിക്കും.