tur

തുറവൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റത്തിന് സി.പി.എം ശകുനം മുടക്കികളാകുന്നെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ആലപ്പുഴ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ അരൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ഫസലുദിൻ അദ്ധ്യക്ഷനായി. ഹൈബി ഈഡൻ,ജേബി മേത്തർ ,രാഹുൽ മാങ്കൂട്ടത്തിൽ, ഷാനിമോൾ ഉസ്മാൻ, കെ.പി.ശ്രീകുമാർ, എ.എം.നസീർ, എ.എൻ.രാജൻ ബാബു, ബി.ബാബു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.