
ചേർത്തല:ബൈക്ക് സ്റ്റണ്ട് നടത്തുന്ന വാഹനം പിടികൂടി പിഴചുമത്തി പൊലീസും മോട്ടോർവാഹനവകുപ്പും.പിടികൂടിയ വാഹനത്തിനു രൂപമാറ്റം വരുത്തിയതിനുൾപ്പെടെ 10500രൂപാ പിഴ ചുമത്തി.പൊലീസും മോട്ടോർവാഹന വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.ചേർത്തല പൊലീസ് സബ് ഇൻസ്പക്ടർമാരായ കെ.പി.അനിൽകുമാർ,എ.പി.ഡിനി,പി.ജെ.സജി,എം.വി.ഐ മാരായ ജിൻസൺ സേവ്യർപോൾ,എ.എം.വി.ഐ മാരായ മുജീബ് റഹ്മാൻ,എ.നജീബ്,റോണിവർഗീസ് എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്