കുട്ടനാട് : ഗുരുധർമ്മ പ്രചരണസഭ കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുളിങ്കുന്ന് കോട്ടഭാഗം തളിത്തറ ശ്രിഭദ്രാ ദേവി ക്ഷേത്ര പ്രാർത്ഥനാലയത്തിൽ 17ന് ശ്രിനാരായണ ധർമ്മ മീമാംസാ പരിഷത്ത് നടക്കും. രാവിലെ 9.30 ന് ശ്രീനാരായണ ദർശനം എന്ന വിഷയം സ്വാമി പ്രബോധതീർത്ഥ നയിക്കും .
ഉച്ചയ്ക്ക് 2ന് സമ്മേളനം ജില്ലാപ്രസിഡന്റ് സതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എം.എസ്.ചന്ദ്രശേഖരൻ അദ്ധ്യക്ഷതവഹിക്കും.
രവീന്ദ്രൻ കായംകുളം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എം.ഡി.സലിം സംഘടനാ സന്ദേശം നൽകും. ചന്ദ്രൻ പുളിങ്കുന്ന് ശതാബ്ദി സ്മരണയും ചന്ദ്രാ ഗോപിനാഥ് മാതൃസഭ സന്ദേശവും രാജേഷ് സഹദേവൻ യുവജനസഭാ സന്ദേശവും നൽകും.
എസ്.ടി രവി, പി.പി.മനോഹരൻ, സുവർണ്ണ ബാലകൃഷ്ണൻ, ചെല്ലപ്പൻ ശാന്തി, കൃഷ്ണ രാജേന്ദ്രൻ, സുഭാഷിണി തങ്കച്ചൻ, സി.എസ്.ബിനീഷ്, നയന തങ്കച്ചൻ തുടങ്ങിയവർ സംസാരിക്കും.
എം.ആർ.ഹരിദാസ് സ്വാഗതവും റെജി നന്ദിയും പറയും.