
ആലപ്പുഴ : ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റന്റ് ടു ഫിഷർ വിമൺ (സാഫ്) വഴി ആരംഭിച്ച തീരമൈത്രി പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളുടെ പ്രവർത്തന അവലോകനവും വായ്പാ വിതരണോദ്ഘാടനവും നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു. കൗൺസിലർ പി.റഹിയാനത്ത്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ബാലു ശേഖർ, സാഫ് മിഷൻ കോർഡിനേറ്റർ ബേണി സോളമൻ എന്നിവർ പങ്കെടുത്തു.