dolfin

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് ഡോൾഫിൻ അടിഞ്ഞു. ഇന്നലെ പുലർച്ചെ കാറ്റാടി പാർക്കിന് സമീപമാണ് ആറടിയോളം വലിപ്പമുള്ള ചത്ത ഡോൾഫിൻ അടിഞ്ഞത്. രണ്ടുദിവസത്തെ പഴക്കമുണ്ട്. തൊലി ഇളകിയ നിലയിലയിലായിരുന്നു. പ്രഭാതസവാരിക്കെത്തിയവരാണ് ഡോൾഫിനെ ആദ്യംകണ്ടത്. തെരുവ് നായ്ക്കൾ സമീപത്ത് തമ്പടിച്ചതോടെ വിവരം നഗരഭാധികൃതരെ അറിയിച്ചു. തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ എസ്‌കവേറ്റർ ഉപയോഗിച്ച് തീരത്തിനോട് ചേർന്ന് ആഴത്തിൽ കുഴിയെടുത്ത് ഡോൾഫിനെ മറവുചെയ്തു. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, ടെൻസി സെബാസ്റ്റ്യൻ, ഷെബീന, വിനീത എന്നിവർ നേതൃത്വം നൽകി.