മാന്നാർ : എസ്.എൻ .ഡി.പി യോഗം യൂണിയൻ 658-ാം നമ്പർ ഇരമത്തൂർ ശാഖ വക വല്ല്യവീട്ടിൽ ഭദ്രകാളി ദേവിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ഇന്ന് രാവിലെ 9ന് മാന്നാർ യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ ഉളുന്തി ഭദ്രദീപം തെളിയിക്കും.

യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം സപ്താഹ സന്ദേശം നൽകും. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ പി.ബി.സൂരജ്, ഹരി പാലമൂട്ടിൽ,നുന്നു പ്രകാശ് ,പുഷ്പ ശശികുമാർ, രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണൻ പുല്ലാമഠം, അനിൽകുമാർ.റ്റി. കെ , മേഖലാ ചെയർമാൻ തമ്പി കൗണടിയിൽ ,ശാഖാ വൈസ് പ്രസിഡന്റ് വിജയൻ .ജി, യൂണിയൻ വനിതാ സംഘം ചേർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൺ സുജാത നുന്നുപ്രകാശ്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ ബിനുരാജ്, വനിതാ സംഘം മേഖല ചെയർപേഴ്സൺ സജിതാ വിശ്വനാഥൻ, കൺവീനർ ബിനി സതീശൻ, ട്രഷറർ ശ്രീദേവി രാജേന്ദ്രൻ എന്നിവർ സംസാരിക്കും. ഭദ്രദീപ പ്രതിഷ്ഠ പുത്തില്ലത്ത് മാധവൻ നമ്പൂതിരി നിർവഹിച്ചു. സപ്താഹത്തോടനുബന്ധിച്ച് പ്രഭാഷണം, ഭക്തിഗാനസുധ, തിരുവാതിര, നൃത്തനൃത്ത്യങ്ങൾ, കുത്തിയോട്ട പാട്ടും ചുവടും എന്നിവ നടക്കുമെന്ന് ശാഖ പ്രസിഡന്റ് ദിലീപ്, സെക്രട്ടറി അനിൽ കുമാർ റ്റി.കെ, സപ്താഹ കമ്മറ്റി ചെയർമാൻ ഡി. ഗോപാലകൃഷ്ണൻ, വൈസ് ചെയർമാൻ വിജയൻ ജി, കൺവീനർ എൻ. മണിക്കുട്ടൻ എന്നിവർ അറിയിച്ചു. സമാപന ദിവസമായ 21ന് വൈകിട്ട് 3 30ന് അവഭൃഥസ്നാന ഘോഷയാത്ര നടക്കും.