
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 19ാംവാർഡിലെ 125-ാംനമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.വി. അജിത്ത്കുമാർ അധ്യക്ഷനായി. അങ്കണവാടിയ്ക്ക് സ്ഥലം വിട്ട് നല്കിയ സിസ്റ്റർ സാഫിയയുടെ അമ്മയെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ലക്ഷ്മി, അശ്വതി, ടീച്ചർ കല്പന എന്നിവർ പങ്കെടുത്തു.