tfret

ആലപ്പുഴ: ലവ് ഓൾ ബാഡ്മിന്റൺ ക്ലബിന്റെ നേതൃത്വത്തിൽ ഓംകാർ ബാഡ്മിന്റൺ കോർട്ടിൽ നടന്ന ടൂർണമെന്റ് സമാപിച്ചു. നൂറോളംതാരങ്ങൾ പങ്കെടുത്തു. ജില്ലാഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. ചലച്ചിത്ര താരം സിറാജുദ്ദീൻ നാസർ മുഖ്യാതിഥിയായി. ആനന്ദ് ആൻഡ് ജസീൽ ഒന്നാം സ്ഥാനവും റിസ്വാന ആൻഡ്
വിഷ്ണു രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്ലബ് ഭാരവാഹികളായ ജംജാസ് കമാൽ, ഷാഹിദ് സുബൈർ, ടോമിൻ സിബി, സുനിത് അശ്റഫ്, അഖിൽ ജോസഫ്, മാക്സൺ ലാസർ, റെക്സ്, റിനാഷ് സേട്ട്, ഫവാസ് യൂസഫ് എന്നിവർ എന്നിവർ നേതൃത്വം നൽകി.