ആലപ്പുഴ: പ്ലാസ്റ്റിക്, ദ്രവ മാലിന്യം കത്തിച്ചതിനും അടുക്കള വൃത്തിഹീനമായതിനും ഹോട്ടലുകൾക്ക് പിഴയിട്ട് ശുചിത്വ മിഷൻ. അൽമ കുഴിമന്തി റസ്റ്റോറന്റ്, റ്റീ ടൈം ബീച്ച് കഫേ തുടങ്ങിയവയ്ക്കാണ് 10,000രൂപ പിഴയിട്ടത്. അൽമയിൽ നിന്ന് 5 കിലോയും റ്റീ ടൈം കഫേയിൽ നിന്ന് 1.5 കിലോയുടെയും നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ കണ്ടെത്തി. തുടർപരിശോധനകൾ നടത്താൻ മുനിസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകി. ലജ്നത്തുൾ മുഹമ്മദിയ സ്കൂൾ, കളക്ട്രേറ്റിലെ യു.ഐ.ടി കോളേജ്, എസ്.ഡി കോളേജ്, പോർട്ട് ഓഫീസ്,പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസ്, ഫോം മാറ്റിംഗ്സ്, കടപ്പുറം ആശുപത്രി തുടങ്ങിയവയ്ക്ക് നോട്ടീസ് നൽകി. ജോയിന്റ് ബി.ഡി.ഒ ബിന്ദുവിന്റെ നേതൃത്വത്തിലുളള സ്ക്വാഡിൽ എക്സ്റ്റൻഷൻ ഓഫീസർ സറീന,ശുചിത്വ മിഷൻ റിസോഴ്സസ് പേഴ്സൺ നിഷാദ്, സാങ്കേതിക വിദഗ്ദ്ധൻ ജിതിൻ എന്നിവർ ഉണ്ടായിരുന്നു.