കായംകുളം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കായംകുളം നഗരസഭ പരിധിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു.

ഏപ്രിൽ 15ന് ശേഷം നഗരസഭ പരിധിയിലെ വെള്ളക്കെട്ട് പ്രശ്നമുള്ള വാർഡിലെ കൗൺസിലർമാരുടെ സാന്നിദ്ധ്യത്തിൽ സംയുക്ത സ്ഥലപരിശോധന നടത്താനും അടിയന്തരമായി ഡ്രെയിനേജ് സംവിധാനങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപയോഗശേഷം എടുത്തുമാറ്റാത്ത തടികൾ മുഴുവൻ ഈ മാസം തന്നെ എടുത്ത് മാറ്റാമെന്നും, പൊടിശല്യം പരിഹരിക്കണമെന്നും നിർദ്ദേശം നൽകി. നഗരസഭ ചെയർപേഴ്സൺ പി.ശശികല അദ്ധ്യക്ഷത വഹിച്ചു.