udf-prathishedhajwala

മാന്നാർ: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പൗരത്വനിയമത്തിനെതിരെ മാന്നാർ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരുമലക്കടവിൽ പ്രതിഷധ ജ്വാല തെളിയിച്ചു. ഡി.സി.സി സെക്രട്ടറി തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ടി.കെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ചാക്കോ കയ്യത്ര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത് ശ്രീരംഗം, ഡി.സി.സി മെമ്പർ അജിത് പഴവൂർ, ജയചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ മധു പുഴയോരം, ഹരികുട്ടംപേരൂർ, പി.ബി സലാം, പി.പി അബ്ദുൽ അസീസ്, അൻസിൽ അസീസ്, അനിൽ മാന്തറ, അസീസ്, രാജേന്ദ്രൻ ഏനാത്ത്, അഡ്വ.സന്തോഷ്‌കുമാർ, ഹരിദാസ് കിംകോട്ടേജ്‌, ബാബു വള്ളക്കാലിൽ, മോഹനൻ കൊട്ടാരത്തിൽ, മത്തായി വലിയകുളങ്ങര, അനിയൻ കളീയ്ക്കൽ, പ്രദീപ്, ശാമുവേൽകുട്ടി, ഇഖ്ബാൽ ഒറ്റത്തെങ്ങിൽ, സന്തോഷ് ഇരമത്തൂർ, ആഷിഖ് അസീസ് എന്നിവർ പങ്കെടുത്തു.