
ഹരിപ്പാട് : ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥികൾക്ക് ഓശാന പാടുന്ന ഏജന്റായി എൽ.ഡി.എഫ് കൺവീനർ മാറിയതായി രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നടന്ന യു.ഡി.എഫ് നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽ.ഡി.എഫ് കൺവീനർ ഇങ്ങനെ പറയുന്നതിന് പിന്നിൽ മുഖ്യമന്ത്രി ആയിരിക്കും. ആലപ്പുഴയിൽ കെ.സി വേണുഗോപാൽ മത്സരിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ പിണറായി വിജയനും സി.പി.എമ്മും അങ്കലാപ്പിലായെന്നും ചെന്നിത്തല പറഞ്ഞു. നിയോജകമണ്ഡലം ചെയർമാൻ അനിൽ ബി.കളത്തിൽ അധ്യക്ഷനായി. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ എം.ലിജു, ഷാനിമോൾ ഉസ്മാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൾ മാങ്കൂട്ടത്തിൽ, ജെബി മേത്തർ എം.പി, കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, മരിയാപുരം ശ്രീകുമാർ, കെ.പി.സി.സി. മെമ്പർ എ.കെ. രാജൻ, അഡ്വ.ബി.രാജശേഖരൻ, എം.കെ.വിജയൻ, ജോൺ തോമസ്, കെ.ബാബുട്ടൻ, ഷംസുദീൻ കായിപ്പുറം, കെ.കെ. സുരേന്ദ്രനാഥ്, എസ്.ദീപു, എം.എ. ലത്തീഫ്, സി.ശ്യാം സുന്ദർ, ബേബി ജോൺ, ആർ. മോഹനൻ, കെ.വിദ്യാധരൻ , എം.പി. പ്രവീൺ, മുഞ്ഞിനാട് രാമചന്ദ്രൻ, വി.ഷുകൂർ, ജേക്കബ് തമ്പാൻ, കൊല്ലമല തങ്കച്ചൻ , വി.കെ.നാഥൻ തുടങ്ങിയവർ സംസാരിച്ചു.