ഹരിപ്പാട്: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് നൽകുന്ന സൈഡ് വീൽ സ്കൂട്ടറുകളുടെ വിതരണോഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ജി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ. ലക്ഷ്മി. എൽ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശ്രീജി, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണി വിശ്വനാഥ്‌, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു. അനുഷ്യ , ബിന്ദു സുഭാഷ്, ഓച്ചിറ ചന്ദ്രൻ, എം. ശിവപ്രസാദ്, ശ്രീജി പ്രകാശ്, സുനിൽ കൊപ്പറേത്ത്, ഡോ. പി. വി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി. പി ശ്രീദേവി എന്നിവർ സംസാരിച്ചു.