ചേർത്തല: വയലാർ കോയിക്കൽ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ മീനപ്പൂയ ഉത്സവം 18 മുതൽ 20വരെ നടക്കും. ക്ഷേത്രം തന്ത്റി പറവൂർ രാകേഷിന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. എല്ലാ ദിവസവും ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്. 18ന് രാവിലെ 7.30ന് കലശാഭിഷേകം,9ന് നാരായണീയപാരായണം,11ന് യക്ഷിയമ്മക്ക് നൂറുംപാലംഊട്ട്,വൈകിട്ട് 5.30ന് താലപ്പൊലിവരവ്,7ന് സിനിമാ​റ്റിക് ഡാൻസ്,രാത്രി 8.30ന് ചിന്ത്പാട്ട്.
19ന് രാവിലെ 7.30ന് കലശാഭിഷേകം,11ന് തളിച്ചുകൊട, വൈകിട്ട് 5.30ന് താലപ്പൊലിവരവ്,7ന് ഡാൻസ്,രാത്രി 8.30ന് നാമസങ്കീർത്തനം. 20ന് പൂയം ഉത്സവം,രാവിലെ 10ന് എസ്.എൻ.ഡി.പിയോഗം 468ാം നമ്പർ ശാഖയിൽ നിന്ന് കാവടി ഘോഷയാത്ര,തുടർന്ന് കാവടി അഭിഷേകം,അഷ്ടാഭിഷേകം,മയിലാട്ടം,7ന് കൈകൊട്ടികളി,രാത്രി 8ന് ആലപ്പുഴ പതി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഫോക് മെഗാഷോ മുടിയൊരുക്കം.27ന് ഏഴാംപൂജ.വൈകിട്ട് കലംകരി. ഉത്സവത്തിനൊപ്പം ക്ഷേത്ര പുനർനിർമ്മാണ പ്രവർത്തനങ്ങളും ഭക്തജന സഹകരണത്തോടെ ആരംഭിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ,സെക്രട്ടറി കെ.എൻ.യദു,ട്രഷറർ വി.ജി.ജയചന്ദ്രൻ,വൈസ് പ്രസിഡന്റ് അജിത് ലാൽ,ജോയിന്റ് സെക്രട്ടറി ഇ.ടി.സിംസൺ എന്നിവർ അറിയിച്ചു.