m-m-hasan

ആലപ്പുഴ: സി.പി.എം- ബി.ജെ.പി അന്തർധാരയുടെ തുറന്നസമ്മതമാണ് ഇ.പി.ജയരാജന്റെ പ്രസ്താവനയെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. കേരളത്തിലെ ബി.ജെ.പി സ്ഥാനാർത്ഥികൾ മികച്ചതാണെന്ന ഇ.പി.ജയരാജന്റെ പരാമർശത്തോട് ആലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിൽ കെ.സി.വേണുഗോപാലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ, രാജ്യസഭയിൽ സീറ്റ് നഷ്ടമാകുമെന്ന് സി.പി.എം ബോധപൂർവം പ്രചരിപ്പിക്കുകയാണ്. ലോക്‌സഭയിൽ ഭൂരിപക്ഷം കിട്ടാനാണ് മത്സരിക്കുന്നത്. കെ.സിയുടെ രാജ്യസഭാംഗത്വം ഓർത്ത് സി.പി.എം വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.