ആലപ്പുഴ: വ്യവസായ വകുപ്പിന് കീഴിൽ നടപ്പാക്കിവരുന്ന സംരംഭക വർഷം 2.0 യുടെ ഭാഗമായി 2022-23 വർഷത്തിൽ ജില്ല 100 ശതമാനം ലക്ഷ്യം കൈവരിച്ചു. 7000 യൂണിറ്റ് ആയിരുന്നു ജില്ലയുടെ ലക്ഷ്യം. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ 15 ദിവസം മാത്രം ബാക്കിനിൽക്കെ 7,252 പുതിയ സംരംഭങ്ങളുമായാണ് ജില്ലയുടെ മുന്നേറ്റം.
72 പഞ്ചായത്തുകളിലും ആറ് മുനിസിപ്പാലിറ്റികളിലുമായി 86 എന്റർപ്രൈസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവുമാർ പ്രവർത്തിക്കുന്നുണ്ട്. പ്രദേശത്തിന്റെ പ്രത്യേകതക്കനുസരിച്ച് പുതിയ സംരംഭങ്ങൾക്കുളള ആശയങ്ങൾ നൽകൽ, സംരംഭകത്വ ബോധവൽകരണം, ഹെൽപ്പ് ഡെസ്‌ക്, സംരംഭം തുടങ്ങാൻ പ്രാപ്തരാക്കൽ തുടങ്ങി എല്ലാ ഘട്ടത്തിലും ഇവരുടെ സഹായം ലഭ്യമാണ്. യുവജനങ്ങൾ, തിരികെയെത്തിയ പ്രവാസികൾ, വനിതകൾ,വനിതാ ഗ്രൂപ്പുകൾ തുടങ്ങിയവർക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പൊതു ബോധവത്കരണ പരിപാടികൾ, ലോൺ മേളകൾ, എന്നിവയും സംഘടിപ്പിക്കുന്നുണ്ട്..
ജില്ലയുടെ മുന്നേറ്റം
നിക്ഷേപം : 411.8 കോടി രൂപ
തൊഴിൽ ലഭിച്ചവർ : 13,721
സംരംഭങ്ങൾ
ഉത്പാദന മേഖലയിൽ: 1061
സേവന മേഖലയിൽ: 3058,
വാണിജ്യ മേഖലയിൽ : 3133
വനിതാ സംരംഭകർ : 43%
ഏറ്റവുമധികം യൂണിറ്റുകൾ ആരംഭിച്ച പഞ്ചായത്ത് : അരൂർ (113)
ഏറ്റവുമധികം യൂണിറ്റുകൾ ആരംഭിച്ച നഗരസഭ : ആലപ്പുഴ (372)