
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് എൽ.പി.എസിൽ പഠനോത്സവം 2023-24 സംഘടിപ്പിച്ചു. വിവിധ പഠന പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്കാരങ്ങളും മികവ് പ്രദർശനവും നാലാം ക്ലാസ്സിൽ നിന്ന് ജയിച്ചു പോകുന്ന മുഴുവൻ കുട്ടികൾക്കും മെഡൽ വിതരണവും നടത്തി. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി നേടിയ പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് പി.ജി .സൈറസിനെ അറവുകാട് ക്ഷേത്രയോഗം പ്രസിഡന്റ് കിഷോർ കുമാർ ആദരിച്ചു. പുന്നപ്ര ബീച്ച് എൽ.പി.എസ്സിൽ നിന്ന് വിരമിക്കുന്ന പ്രഥമാദ്ധ്വാപിക ബീനയേയും ചടങ്ങിൽ ആദരിച്ചു.