
അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പ് 2.33 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ കരുമാടി ബ്രാഞ്ച് റോഡ് ഗതാഗതത്തിനായി തുറന്നു. പാടശേഖരങ്ങൾക്ക് നടുവിലൂടെ ഒന്നര കിലോമീറ്ററിലധികം ദൂരവും 4 മുതൽ 5 മീറ്റർ വരെ വീതിയുമുള്ള റോഡ്, കർഷകരുടെയും നൂറുകണക്കിന് വീട്ടുകാരുടേയും ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ സഫലമായത്. സമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം
പി.അഞ്ജു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അപർണ്ണ സുരേഷ്, പഞ്ചായത്തംഗങ്ങളായ നിഷ മനോജ്, മഞ്ജു, പൊതുമരാമത്ത് അസി.എൻജിനിയർ എസ്.ബിനുമോൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭാബാലൻ സ്വാഗതം പറഞ്ഞു.