
ചേർത്തല: കക്ക കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ആളുകളിലേയ്ക്ക് കക്ക കൃഷി വ്യാപിപ്പിക്കുന്നതിനുമായി നബാർഡിന്റെ പിന്തുണയോടെ രൂപീകരിച്ച ക്ലാം കേരള ഫാർമർ പ്രൊഡ്യൂസർ കമ്പനിയ്ക്ക് തുടക്കമായി. എസ്.എൽ.പുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമജ്യോതി ഫാർമർ പ്രൊഡ്യൂസർ കമ്പനിയും ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗ്രോനേച്ചർ കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നബാർഡ് ആലപ്പുഴ ജില്ലാവികസന ഓഫീസർ ടി.കെ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ക്ലാംകേരള കമ്പനി ചെയർമാൻ സൂരജ് നാരയണൻ അദ്ധ്യക്ഷത വഹിച്ചു. അഗ്രോനേച്ചർ സി.ഇ.ഒ രഞ്ജിത്ത് രാജേന്ദ്രൻ പദ്ധതി വിശദീകരിച്ചു.