tur

തുറവൂർ : വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി. സിനിമാതാരം നിഷ സാരംഗ് ഭദ്രദീപ പ്രകാശനം നിർവഹിച്ചതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ക്ഷേത്രം മേൽശാന്തി തൃച്ചാറ്റുകുളം അനീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. ദേവസ്വം പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ, സെക്രട്ടറി വി.എസ്.ഉദയപ്പൻ, വനിതാ സമിതി ഭാരവാഹികളായ ഷൈലജ സതീശൻ, ലീന സിബു എന്നിവർ നേതൃത്വം നൽകി.