
അമ്പലപ്പുഴ: പുന്നപ്ര വടക്ക് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിച്ചു . മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി. ഷാജി അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ജെ. ജോബ് , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി .എ. ഹാമിദ്, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ, ബിനു ചുള്ളിയിൽ,എൻ. ഷിനോയ്,റ്റി. കെ. സുരേഷ്, സാജൻ എബ്രഹാം, ശിവൻ പുന്നപ്ര, എൻ .ശശിധരൻ നായർ,എ. ജി .ഹരിചന്ദ്രൻ, റ്റി. ആർ. ബാലു, പി. ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.