srwer

മുഹമ്മ: സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് മത്സരത്തിൽ മുഹമ്മ എ .ബി വിലാസം സ്കൂളിന് സുവർണതിളക്കം. സ്വർണം നേടിയ മൂന്നു താരങ്ങളും സ്കൂളിലെ എ.ബി.വി ജിമ്മിൽ പരിശീലനം നേടിയാണ് നാടിന്റെ അഭിമാനം ഉയർത്തിയത്.പ്ലസ് വൺ വിദ്യാർത്തിനി ഡി.ആർച്ച 57 കിലോ വിഭാഗത്തിലും പ്ലസ് ടു വിദ്യാർത്ഥിനി എസ്.ആർദ്ര 52 കിലോയിലും സ്വർണം നേടി. പൂർവ വിദ്യാർത്ഥിനി എം.ആർ.ആശംസ 63 കിലോയിലുമാണ് സ്വർണം നേടിയത്.

ഇവരെല്ലാവരും കായികാദ്ധ്യാപകൻ വി.സവിനയന്റെ ശിക്ഷണത്തിൽ പരിശീലനം നേടുന്നവരാണ്.മുഹമ്മ കൊല്ലംവെളിയിൽ ധർമ്മജി അമ്പിളി ദമ്പതികളുടെ മകളാണ് ഡി.ആർച്ച. മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ മണങ്ങശേരി സുഖലാലിന്റെയും അനിതയുടെയും മകളാണ് എസ്.ആർദ്ര.മുഹമ്മ ആര്യക്കര മൂപ്പൻപറമ്പിൽ രാജിയുടെയും ലേഖയുടെയും മകളാണ് ഏഷ്യൻ പവർലിഫ്റ്റിംഗ് താരം കൂടിയായ എം.ആർ.ആശംസ.