
കുട്ടനാട് : എസ്.എൻ ഡി പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 6145 ാം നമ്പർ തകഴി സെൻട്രൽ ശാഖയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പാലിയേറ്റിവ് കെയർ സെന്റർ യൂണിറ്റ് യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പ്രസന്നൻ മാരേഴം അദ്ധ്യക്ഷനായി . ഗുജറാത്ത് ടാബു പാഴ്സി ജനറൽ ആശുപത്രിയിൽ നിന്ന് വിരമിച്ച നഴ്സ് സുജാതയുടെ നേതൃത്വത്തിൽ സാന്ത്വന പരിചരണ രംഗത്ത് വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ള നഴ്സുമാരാണ് പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുക. സെന്റർ കോഡിനേറ്റർ ലീല സംസാരിച്ചു. സെക്രട്ടറി രശ്മി ബിനു സ്വാഗതം പറഞ്ഞു.