മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ 10 ലക്ഷം രൂപ ചിലവാക്കി നവീകരിച്ച എം.സി.എഫിന്റ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുധാകരകുറുപ്പ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ലളിത ശശിധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ശ്രീജിത്ത്‌, സുമ കൃഷ്ണൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ജെ.അമൃത, അച്ചാമ്മ ജോണി, മഞ്ജു അനിൽ, രോഹിത് എം.പിള്ള,അസിസ്റ്റന്റ് സെക്രട്ടറി ശ്രീദേവി, മിനി, സനിത, ബിന്ദു നിജി എന്നിവർ പങ്കെടുത്തു.