മാവേലിക്കര: തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ നീന്തൽ പരിശീലനത്തിന്റെ മൂന്നാം ബാച്ച് ഈ വർഷം പരിശീലനം പൂർത്തീകരിച്ചു. എം.എസ്.അരുൺകുമാർ എം.എൽ.എ സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ.കെ.മോഹൻകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ മിനി ദേവരാജൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.അജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അജയൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ വിജയകുമാർ, രമണി ഉണ്ണികൃഷ്ണൻ, ഗീത തോട്ടത്തിൽ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി എ.കെ.സിനി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുകുമാര ബാബു, പ്രഥമാധ്യാപകൻ ഓമക്കുട്ടൻ, പരിശീലകൻ സന്തോഷ്‌ അടൂരാൻ തുടങ്ങിയവർ പങ്കെടുത്തു.