ചേർത്തല: കണ്ടമംഗലം മഹാദേവീ ക്ഷേത്രത്തിൽ 15 വർഷത്തിലധികമായി നിർത്തി വച്ചിരുന്ന വീടുകളിൽ എത്തിയുള്ള പറയെടുപ്പ് പുനരാരംഭിക്കുന്നു. ഭരണസമിതിയുടെ തീരുമാന പ്രകാരം 17 ന് രാവിലെ മുതൽ 13 ശാഖായോഗങ്ങളിലെ നാലായിരത്തോളം വീടുകളിൽ ദേവീ വിഗ്രഹവുമായി രണ്ടു സംഘങ്ങളായി പറക്കെഴുന്നള്ളിപ്പിന് എത്തുമെന്ന് സെക്രട്ടറി രാധാകൃഷ്ണൻ തേറാത്ത് അറിയിച്ചു.