ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ 2 ദിവസത്തേക്ക് പൊലീസ് സേനയുടെ ഭാഗമാകാൻ 853 സ്‌പെഷ്യൽ പൊലീസ് ഓഫീസറന്മാരെയാണ് തിരഞ്ഞെടുക്കുന്നു. ആരോഗ്യമുള്ള വിമുക്തഭടന്മാർ വിരമിച്ച അർധസൈനികർ,​ പൊലീസ് എക്‌സൈസ്, ഫയർഫോഴ്‌സ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ്, എസ്.പി.സി കേഡറ്റുകൾ, എസ്.പി.സി - എൻ.സി.സി എന്നിവയിൽ മുൻ പ്രവർത്തി പരിചയമുള്ള 18 വയസ് കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാം. പ്രയപരിധി 58 വയസ്. താമസ സ്ഥലത്തെ പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.