വള്ളികുന്നം: മണയ്ക്കാട് തണ്ണിക്കര ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഉത്രം തിരുന്നാൾ ഉത്സവം 24, 25 തീയതികളിൽ നടക്കും. ഇന്ന് രാവിലെ 7.40നും 8.30നും മദ്ധ്യേ നടക്കുന്ന കൊടിയേറ്റിന് മംഗലശേരി അജിത് നമ്പൂതിരി കാർമികത്വം നൽകും. എല്ലാ ദിവസവും രാവിലെ 6ന് ഗണപതിഹോമം,7.30ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 7.30ന് അദ്ധ്യാത്മിക പ്രഭാഷണം. 24ന് വൈകിട്ട് തിരുവാതിരക്കളി, കൈകൊട്ടിക്കളി.

25ന് രാവിലെ 6ന് പൊങ്കാല, 8ന് കഞ്ഞിസദ്യ,വൈകിട്ട് 4.30ന് പകൽപ്പൂരം,രാത്രി 7.30ന് ഗാനമേള.