
അമ്പലപ്പുഴ: നമോ സേവാകേന്ദ്രം പുന്നപ്ര തെക്ക് പഞ്ചായത്ത് അറവുകാട് യൂണിറ്റിന്റെയും, കൃഷ്ണാ ഗ്യാസ് ഏജൻസിയുടേയും നേതൃത്വത്തിൽ ഉജ്ജ്വൽ യോജന സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു. ബി.ജെ.പി ജില്ലാജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. നമോ സേവാകേന്ദ്രം യൂണിറ്റ് കൺവീനർ എൻ.പുഷ്പരാജൻ അദ്ധ്യക്ഷനായി. ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്, സെക്രട്ടറി പി.എസ്.ശ്രീദേവി, ഏരിയ പ്രസിഡന്റ് കെ.സി. സുരേഷ് , ഗ്രാമ പഞ്ചായത്ത് അംഗം എ.കെ.അജയഘോഷ്, മണ്ഡലം കമ്മിറ്റി അംഗം ടി.പ്രഭു, സ്വാമി യോഗി ഭക്താനന്ദ സരസ്വതി, മധു, ശാലിനി ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.