പൂച്ചാക്കൽ: എ.കെ.ഡി.എസ് 28-ാംനമ്പർ അരൂക്കുറ്റി നദ്വത്ത് നഗർ കുണ്ടേക്കടവ് ശാഖ ശ്രീഷണ്മുഖ ക്ഷേത്രത്തിലെ ഉത്സവം 28 മുതൽ 30 വരെ നടക്കും. 28 ന് വൈകിട്ട് 6 ന് പെരുങ്ങോട്ട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്ന് നാട്ടുതാലപ്പൊലി. 29 ന് വൈകിട്ട് 4 ന് അമ്മൻ കുടവും അഭിഷേകക്കാവടി ഘോഷയാത്രയും മധുരക്കുളം ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും, 7 ന് വിദ്യാഭ്യാസ അവാർഡ് വിതരണം, 8 ന് നാടൻ പാട്ട്. 30 ന് മഹോത്സവം, രാത്രി 9 ന് കൈകൊട്ടിക്കളി. വൈദിക ചടങ്ങുകൾക്ക് ഉഷേന്ദ്രൻ തന്ത്രി, സുധീർ ശാന്തി എന്നിവർ കാർമ്മികരാകും.