ആലപ്പുഴ: കേരള യുക്തിവാദി സംഘം മുൻ ജനറൽ സെക്രട്ടറിയായിരുന്ന യു.കാലാനാഥന്റെ അനുസ്മരണം നാളെ ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ കെ.എസ്.ടി.എ ഹാളിൽ നടക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ഇരിങ്ങൽ കൃഷ്ണൻ, ടി.കെ.മീരാഭായി, പി.പി .സുമനൻ, ഡി.പ്രകാശ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും.