
ചേർത്തല : പൗരത്വനിയമ ഭേദഗതി അടിയന്തരമായി റദ്ദ് ചെയ്യുവാൻ സുപ്രീം കോടതി ഇടപെടണമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് പറഞ്ഞു.ചേർത്തല ഗവ.എൽ.പി സ്കൂൾ ഹാളിൽ ഫോറം സംഘടിപ്പിച്ച "മാനവീയം' സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.മായ ബായി അദ്ധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ,അഭിനേതാക്കളായ അനൂപ് ചന്ദ്രൻ,ചേർത്തല ജയൻ മാദ്ധ്യമ പ്രവർത്തകരായ പി.ദിലീപ്,അഡ്വ.കെ.പി.ജയകുമാർ എന്നിവരെ ആദരിച്ചു.പ്രതിഭാസംഗമം ചേർത്തല നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവനും കുഞ്ഞിളം കയ്യിൽ സമ്മാനം പരിപാടി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എലിക്കുട്ടി ജോണും ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സിബിൾ ബർണാഡ് ഗുരുവന്ദനം നടത്തി. സംസ്ഥാന എക്സി.മെമ്പർ ഷീല ദിലീപ് പ്രതിഭകളേയും നഗരസഭാ അംഗം രാജശ്രീ ജ്യോതിഷ് മികച്ച പി.ടി.എ അംഗങ്ങളേയും ആദരിച്ചു.മനോജ് മോൻ,പ്രിൻസി സുജിത്റ്റി വൈ.ജോയി,ടി.എസ് ദിലീപ് തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.ആർ.സീത സ്വാഗതവും മേഖല പ്രസിഡന്റ് അനിൽ മാടക്കൽ നന്ദിയും പറഞ്ഞു.