fand-kaimarunnu

മാന്നാർ: ദിനപ്പത്രം അടക്കമുള്ള പ്രസിദ്ധീകരണങ്ങൾ വരുത്തുന്നതിനുള്ള ചെലവിലേക്ക് മാന്നാർ ഗ്രാമപഞ്ചായത്തിലെ ഏഴ് ഗ്രന്ഥശാലകൾക്കായി പഞ്ചായത്ത് ഫണ്ട് കൈമാറി. മാന്നാർ ഗ്രാമപഞ്ചായത്ത് 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ഒരു ലക്ഷത്തിഅയ്യായിരം രൂപയുടെ ഫണ്ട് ലൈബ്രറി കൗൺസിൽ ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ് എൽ.പി സത്യപ്രകാശിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി കൈമാറി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജാത മനോഹരൻ,ശാലിനി രഘുനാഥ്,സലിം പടിപ്പുരയ്ക്കൽ, മധുപുഴയോരം, അജിത് പഴവൂർ, അസി.സെക്രട്ടറി ഹരികുമാർ, ഗ്രന്ഥശാല പ്രവർത്തകരായ ആർ.ശങ്കരനാരായണൻ നായർ, എം.വി. സുരേഷ്, കെ.ആർ ശശിധരൻ, റോയ് ശാമുവേൽ, ഗോധവർമ്മരാജ, ചന്ദ്രവാരിയർ എന്നിവർ പങ്കെടുത്തു.