santhwana-samgamam

മാന്നാർ: പാലിയേറ്റീവ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും മാനസിക ഉല്ലാസത്തിന് വേണ്ടി മാന്നാർ ഗ്രാമപഞ്ചായത്തിന്റെയും സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സാന്ത്വനസംഗമം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മാന്നാർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ചിത്ര ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. പാലിയേറ്റീവ് കെയർ നേഴ്സ് ഉമ സർക്കാറിനെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ ആദരച്ചു. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട പാലിയേറ്റീവ് രോഗികൾക്കുള്ള ഉപഹാര സമർപ്പണം ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗംങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലിം പടിപ്പുരക്കൽ, രാധാമണി ശശീന്ദ്രൻ, അജിത് പഴവൂർ, ശാന്തിനി.എസ്, കെ.സി.പുഷ്പലത, മാന്നാർ സി.എച്ച്.സി ഉദ്യോഗസ്ഥ റെജി എന്നിവർസംസാരിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല ബാലകൃഷ്ണൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജി.വി.ജയകുമാർ നന്ദിയും പറഞ്ഞു.