ambala

അമ്പലപ്പുഴ: എച്ച് .സലാം എം. എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കുന്ന സ്മാർട്ട് അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡിലെ 9-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണമാണ് ആരംഭിച്ചത്. എച്ച്. സലാം എം. എൽ. എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സരിത, സ്ഥിരം സമിതി അദ്ധ്യക്ഷൻ വിനോദ് കുമാർ, അംഗം വിശാഖ് വിജയൻ, അദ്ധ്യാപിക ശ്രീജ രതീശൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.പി.വിദ്യാനന്ദൻ, കെ.പി.സത്യകീർത്തി, ചന്ദ്രബാബു, എസ്.രാജേഷ്, ശെൽവരാജ് എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം അജിത ശശി സ്വാഗതം പറഞ്ഞു.