
ചേർത്തല: നൈപുണ്യ കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാനതല ഐ.ടി ഫെസ്റ്റ് – യന്ത്റിക 2024
ജെ 4 വെബിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ,വൈസ് പ്രിൻസിപ്പൽ പുഷ്പ ജോൺ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡെന്നി ഡേവിഡ് എന്നിവർ സംസാരിച്ചു. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി വിനോദ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. നൂറുകണക്കിന് വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.