ഹരിപ്പാട്: തൃക്കുന്നപ്പുഴ പഞ്ചയത്തിലെ പാനൂരിലും ആറാട്ടുപുഴ പഞ്ചയത്തിലെ എം.ഇ.എസ് ജംഗ്ഷനിലും ജിയോ ബാഗ് സംവിധാനത്തിൽ കടൽഭിത്തി നിർമ്മിക്കുന്നതിന് 60ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി രമശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. തൃക്കുന്നപുഴ പാനൂരിലേക്ക് 32 ലക്ഷവും ആറാട്ടുപുഴ എം.ഇ.എസ് ജംഗ്ഷനിലേക്ക് 28 ലക്ഷവും വീതമാണ് അനുവദിച്ചത്. സംസ്ഥാന ജലസേചന വകുപ്പ് മുഖാന്തിരമാണ് തുക അനുവദിച്ചത്. സാങ്കേതികാനുമതി കൂടി ലഭ്യമായാൽ നിർമ്മാണപ്രവവർത്തി ടെണ്ടർ ചെയ്തു ജോലി ആരംഭിക്കാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.