
ചേർത്തല: ചെറുവാരണം ശ്രീനാരായണപുരം (പുത്തനമ്പലം) ക്ഷേത്രത്തിലെ ചുറ്റുവിളക്ക് നിർമ്മാണ ഫണ്ട് ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. അമൃത ബിൽഡേഴ്സ് ഉടമ കെ.ബാബുമോൻ ആദ്യ ഫണ്ട് സമർപ്പണം നടത്തി. ദേവസ്വം പ്രസിഡന്റ് ഇൻ ചാർജ്ജ് അഡ്വ.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ഐ റീജണൽ മാനേജർ കെ.എ.ജൂഡ് ജരാർഡ്,സെക്രട്ടറി കെ.ഷിബു,ഖജാൻജി കെ.ചിദംബരൻ,വിദഗ്ദ കമ്മിറ്റി അംഗങ്ങളായ ടി.സുമേഷ് ചെറുവാരണം,പി.ആർ.ഷാജി,സഞ്ജയ്നാഥ്,മേൽശാന്തി പി.ഡി.പ്രകാശദേവൻ എന്നിവരും കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.