ആലപ്പുഴ: പ്രകൃതിക്ഷോഭത്തിൽ വിളനാശമുണ്ടായി ആനുകൂല്യത്തിന് കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിച്ച കർഷകർക്ക് ബാങ്ക് അക്കൗണ്ടുകളിൽ തുക ക്രെഡിറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന എസ്.എം.എസ് സന്ദേശം ട്രഷറിയിൽ നിന്ന് ലഭിച്ചവർ അഞ്ച് ദിവസത്തിനുള്ളിലും ഇനി ലഭിക്കുന്നവർ അതത് ദിവസങ്ങളിലും കൃഷിഭവനുകളെ സമീപിച്ച് ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി വിവരങ്ങൾ നൽകണം. പാസ് ബുക്കിന്റെ പകർപ്പ് കൂടെ സമർപ്പിക്കണമെന്നും ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.