ഹരിപ്പാട്: ചിങ്ങോലി പന്ത്രണ്ടാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ്സ് നേതാവുമായിരുന്ന തറപ്പറമ്പിൽ ഡി.നാരായണപിള്ളയുടെ 12-ാം മത് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബാങ്ക് പ്രസിഡന്റ് അഡ്വ.വി.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ഭരണസമിതിയംഗങ്ങളായ സദാനന്ദൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, എം.എ കലാം, രൺജിത്ത് ചിങ്ങോലി, പി.ജി ശാന്തകുമാർ, ശ്രീകല, ഗീതാ.റ്റി.ആർ, വിന്നി കനകമ്മ, ബാങ്ക് ജീവനക്കാരായ യമുന, പ്രശാന്ത്, രാജീവ്, ഇബ്രാഹിംകുട്ടി തുടങ്ങിയവർ സംസാരിച്ചു.