hj

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾക്ക് പിന്നാക്ക-വനിതാ വികസന കോർപ്പറേഷനുകളിൽ നിന്നുള്ള വായ്പ വിതരണം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. നിർധന കുടുംബത്തിന് കുടുംബശ്രീ നിർമ്മിച്ചു നൽകുന്ന വീടിന്റെ ഗുണഭോക്താവിനെയും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രജിത്ത് കാരിക്കൽ, ലേഖമോൾ സനിൽ, അംഗങ്ങളായ എ.സീന, റസിയാ ബീവി, യു.എം.കബീർ, പഞ്ചായത്ത് സെക്രട്ടറി കെ.ജയന്തി, സി.ഡി.എസ് മെമ്പർ സെക്രട്ടറി പി.കെ.പത്മകുമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ ലേഖ പ്രഭ തുടങ്ങിയവർ പങ്കെടുത്തു.