1

കുട്ടനാട്: വെളിയനാട് പഞ്ചായത്തിലെ ചെറുനിലം പാടശേഖരത്ത് നടന്ന ഇപ്രാവശ്യത്തെ കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രികുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം.അഭിലാഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.വി വിശ്വംഭരൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.എസ്.വിനീഷ്, ആശാമനോജ്, സഞ്ജു ബിനോജ് പഞ്ചായത്തംഗങ്ങളായ സനിൽകുമാർ , ഓമന രാജപ്പൻ, പാടശേഖര കർഷക പ്രതിനിധി സിറ്റീഫൻ സി.ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കൃഷി ഓഫീസർ നിത്യ പി.അരുൺ സ്വാഗതവും കൃഷി അസി.ജെ.പി.അരുൺ നന്ദിയും പറഞ്ഞു.