ആലപ്പുഴ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഇന്ന് രാവിലെ 7ന് നഗരസഭ ഫെൻസിംഗ് വർക്കുകൾ പൂർത്തിയാക്കിയ ഫിനിഷിംഗ് പോയിന്റ്, കായൽകുരിശടി പ്രദേശങ്ങൾ വൃത്തിയാക്കി സൗന്ദര്യ വത്കരിക്കുന്നതിനുള്ള മാസ് ക്ലീനിംഗ്നടത്തും. നഗരസഭ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മെൻസ്ട്രൽ കപ്പ് വിതരണ ഉദ്ഘാടനവും, എസ്.സി പ്രോജക്ടിൽ ഉൾപ്പെടുത്തിയുള്ള കട്ടിലിന്റെ വിതരണ ഉദ്ഘാടനവും രാവിലെ 10ന് കൗൺസിൽ ഹാളിൽ നടക്കും.