
ചേർത്തല:താലൂക്ക് കൺസ്യൂമേഴ്സ് അസോസിയേഷന്റ നേതൃത്വത്തിൽ നടത്തിയ ലോക ഉപഭോക്തൃ ദിനാഘോഷവും വാർഷിക പൊതുയോഗവും നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അഡ്വ. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി
കൊല്ലം എസ്.എൻ ലോ കോളേജ് അസി.പ്രൊഫ. ലക്ഷ്മി ഹരികുമാർ ക്ലാസെടുത്തു.
താലൂക്ക് സപ്ലൈ ഓഫീസർ വി.സുരേഷ് ഉപഭോക്തൃ സന്ദേശം നൽകി.വൈസ് പ്രസിഡന്റ് കെ.വി.സാബുലാൽ മുഖ്യപ്രഭാഷണം നടത്തി. എൻ.സരസമ്മ,കെ.സുദർശനൻ,ഷേർളി ഭാർഗവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജനറൽ സെക്രട്ടറി വി.എസ്.സൗരഭൻ,പി.പുരുഷോത്തമൻ,വർക്കിംഗ് പ്രസിഡന്റ് തൈക്കൽ സത്താർ,സെക്രട്ടറി കെ.ആർ.മോഹനദാസ്,പ്രൊഫ.ജ്ഞാന ശിഖാമണി,അനിൽ ഇന്ദീവരം,സരോജിനിയമ്മ,എഫ്.ബലദേവ്,മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു.