ആലപ്പുഴ : കുതിരപ്പന്തി തിരുവമ്പാടി ആഞ്ഞിലിപ്പറമ്പ് കാവിൽ ശ്രീഭദ്രാ-ദുർഗ്ഗാ ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും കലശ മഹോത്സവവും ഇന്ന് മുതൽ 18 വരെ നടക്കും. രാവിലെ 5.30 ന് നടതുറക്കൽ, 7ന് ഭാഗവതപാരായണം,8 ന് കലശപൂജകൾ,12.30 ന് നട അടയ്ക്കൽ,12.45 ന് പ്രസാദം ഊട്ട്, വൈകിട്ട് 5 ന് നടതുറക്കൽ, ഭഗവതി സേവ,5.30 ന് നേർച്ച താലപ്പൊലി വരവ്, 7ന് തിരുവാതിരയ്ക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ.