photo

ചാരുംമൂട്: എൽ.ഡി.എഫ് താമരക്കുളം തെക്ക് മേഖല ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു. നെടിയാണിക്കൽ ക്ഷേത്രത്തിന് സമീപത്തായി തുറന്ന ഓഫീസ് എം.എസ്.അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ. രവീന്ദ്രൻ, പി.രാജൻ, വി.ഗീത, ആർ.ബിനു, ബി.പ്രസന്നൻ, ബഷീർ തുടങ്ങിയവർ സംസാരിച്ചു.