ഹരിപ്പാട്: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന ചാരായും കോടയും പിടികൂടി, ഒരാൾ അറസ്റ്റിൽ. കാർത്തികപ്പള്ളി മഹാദേവികാട് ലക്ഷ്മി നിവാസിൽ അശോകനെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്ന് 30 ലിറ്റർ ചാരായവും 135 ലിറ്റർ കോടയും പിടിച്ചെടുത്തു. പത്ത് ലിറ്ററിന്റെ മൂന്നു കന്നാസുകളിലായാണ് ചാരായം സൂക്ഷിച്ചിരുന്നത്. 50 ലിറ്ററിന്റെ രണ്ടു കന്നാസുകളിലും 35ലിറ്ററിന്റെ ഒരു കന്നാസിലുമായാണ് കോട സൂക്ഷിച്ചിരുന്നത്. ഇയാൾ നേരത്തെയും കേസിൽ പ്രതിയായിട്ടുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.