ഹരിപ്പാട്: മുതുകുളം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഹെൽത്ത് ഗ്രാന്റ് ഫണ്ടിൽ നിന്ന് മുതുകുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് വാങ്ങിയ ജനറേറ്ററിന്റെ സ്വിച്ച് ഓൺ കർമ്മം മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. അംബുജാക്ഷി നിർവഹിച്ചു . ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജി. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാ ശ്രീജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിന്ദു സുഭാഷ്, മെഡിക്കൽ ഓഫീസർ. ഡോ. ആർ ലേഖ, ഡോ. ജി ഉമേഷ്‌ എന്നിവർ സംസാരിച്ചു.