ഹരിപ്പാട്: ചൂളത്തെരുവ് സെന്റ് ജോസഫ് ദേവാലയത്തിലെ പാദുകാവൽ തിരുന്നാൾ മഹോത്സവത്തിന് ഇടവക വികാരി ഫാ. എസ് .പ്രിൻസ് കൊടിയേറ്റി. മാവേലിക്കര ഫെറോന വികാരി ഫാ. ലാസർ എസ്.പട്ടകടവ് മുഖ്യകാർമ്മികനായി. കാരിച്ചാൽ ഹോളി ഫാമിലി ചർച്ച് വികാരി ഫാ.ലെനിൻ ലിയോൺ വചനപ്രഘോഷണം നടത്തി. തുടർന്ന് ദിവ്യകാരുണ്യ ആശീർവാദവും നടന്നു. 19ന് സമാപിക്കും.